ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും
Aug 19, 2026 08:22 PM | By PointViews Editor

കണ്ണൂർ: മയക്കുമരുന്നിനും ലഹരികൾക്കുമെതിരെ കേരളത്തിൽ ഇതാദ്യമായി ഒരു പഞ്ചായത്ത് നേതൃത്വം നൽകി ഓപ്പറേഷൻ തൂഫാൻ- മയക്ക്മരുന്ന് ലഹരി വിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്താണ് ലഹരി മുക്ത കൊട്ടിയൂർ ക്യാംപയിന് തുടക്കമിട്ടത്. ലഹരിക്കെതിരെ ജനകീയമായ പോരാട്ടമാണ് ലക്ഷ്യമിടുന്നത്. ഇതിനായി രാഷ്ട്രീയ പാർട്ടികൾ, സാമുദായിക സംഘടനങ്ങൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യാപാരി സംഘടനകൾ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ സഹകരണം തേടിയാണ് പ്രവർത്തന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പൊലീസ്, എക്സൈസ്, റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി യോഗം ചേർന്ന് പ്രത്യേക സമിതിയെ തിരഞ്ഞെടുത്തു. പേരവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ബിനു പടിയാനിക്കൽവിഷയ അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയ് നമ്പുടാകം,കേളകം എസ്എച്ച് ഒ മെൽവിൻ വിൻസെന്റ്,പഞ്ചായത്ത് സെക്രട്ടറി റെജി പി മാത്യു,വില്ലേജ് ഓഫിസർ ഷാജി പി മാത്യു, എക്സൈസ് ഓഫീസർബാബുമോൻ ഫ്രാൻസിസ്,ബ്ലോക്ക് പഞ്ചായത്തംഗം ജയ്ഷാ ബിജു, ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺബിന്ദു കൊച്ചുപൂവത്തിൻമൂട്ടിൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. കമ്മിറ്റി ചെയർമാനായി ചുങ്കക്കുന്ന് ഗവ:യു പി സ്കൂൾ പ്രധാന അധ്യാപകൻ കെ.വി.ഷാവുവിനെയും കൺവീനറായി പഞ്ചായത്തംഗം ബിനു പടിയാനിക്കലിനെയും തിരഞ്ഞെടുത്തു. ആദ്യഘട്ടത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് രക്ഷകർത്താക്കൾക്കൾക്കും വിദ്യാർഥികൾക്കും ബോധവൽക്കരണം നടത്തും. തുടർന്ന് ‌ ലഹരി വേട്ടയ്ക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കും.

Kottiyoor Panchayat's plan to crack down on drug mafia. Awareness and action will be taken under the leadership of the Panchayat

Related Stories
മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം ?

Sep 7, 2026 11:19 AM

മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം ?

മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം...

Read More >>
പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം നൽകി.

Sep 6, 2026 10:58 AM

പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം നൽകി.

പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം...

Read More >>
വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ ഉന്നതികളിലെത്തി

Sep 5, 2026 06:30 AM

വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ ഉന്നതികളിലെത്തി

വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ...

Read More >>
കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ വധശ്രമം: തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്.

Sep 4, 2026 11:59 PM

കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ വധശ്രമം: തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്.

കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ വധശ്രമം: തലയ്ക്കും കഴുത്തിനും ഗുരുതര...

Read More >>
ഇവർക്കൊക്കെ എന്തിനാണ് ഇത്രേം പൊലീസ് സെക്യൂരിറ്റി ?  ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ

Sep 4, 2026 10:54 PM

ഇവർക്കൊക്കെ എന്തിനാണ് ഇത്രേം പൊലീസ് സെക്യൂരിറ്റി ? ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ

ഇവർക്കൊക്കെ എന്തിനാണ് ഇത്രേം പൊലീസ് സെക്യൂരിറ്റി ? ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി...

Read More >>
ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ പിഴ

Sep 4, 2026 09:16 AM

ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ പിഴ

ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ...

Read More >>
Top Stories